Monday, April 11, 2011

വിഷുക്കണി

ഭാര്യയും മക്കളും കോട്ടക്കലാണ്. അവള്‍ക്കു, സ്വന്തം വീട്ടില്‍ നില്ക്കാന്‍ പറ്റിയ കാലം വെക്കേഷന്‍ ആണല്ലോ. കോയമ്പത്തൂരില്‍ നിന്ന് വിഷുക്കാലത്ത് അവളുടെ ചേച്ചിയും വരും. അയാള്‍ക്ക് ഈ കൊല്ലം വിഷുവില്ല. പാര്ലമെന്റ്റ് തിരഞ്ഞെടുപ്പാണ്. പതിനഞ്ചാം തീയ്യതി രാവിലെ എട്ടു മണിക്ക് നിലമ്പൂരില്‍ എത്തണം. പെട്ടി വാങ്ങാന്‍ അവിടെ എത്തിയാലേ പോളിംഗ് സ്റ്റെഷനെയും ഒപ്പമുള്ളവരേയും അറിയൂ. പ്രിസൈടിംഗ് ഓഫീസര്‍, അതാണയാളുടെ പോസ്റ്റ്‌. ഒരു ബൂത്തിന്റെ മൊത്തം ചാര്‍ജ് ! ഹാന്‍ഡ്‌ ബുക്ക്‌ പല തവണ മരിച്ചു നോക്കി. ഒരു പരിപൂര്‍ണത കിട്ടുന്നില്ല. ഉറക്കവും വരുന്നില്ല. പുറത്തു പോയി രണ്ടെണ്ണം വീശി വന്നാലോ? വേണ്ട,ഭാര്യയും ഇവിടെ ഇല്ലാത്തതാണ്. പ്രായമായ അച്ഛനും അമ്മയും, ജന്മനാ ബധിരനും മൂകനുമായ ഒരു അനിയനും മാത്രമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. പിന്നെ, കഴിച്ചു വണ്ടി ഓടിക്കുന്നത് അത്ര ശരിയല്ല. അതുകൊണ്ട് തല്ക്കാലതെയ്ക്ക് അത് വേണ്ടെന്നു വച്ചു.അളിയനും പ്രിസൈടിംഗ് ഓഫീസര്‍ ആണ്. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കമ്പൈന്‍ സ്റ്റഡി നടത്താന്‍ തീരുമാനിച്ചു. ഒരു വിധം ഐഡിയ കിട്ടി. വോടിംഗ് എല്ലാം കഴിഞ്ഞ് ടോട്ടല്‍ എണ്ണി നോക്കുമ്പോള്‍ പൂജ്യം ആകുമോ എന്നാണ് പേടി. യന്ത്രമല്ലേ...!!

പിറ്റേന്ന് ഗോപി മാസ്റ്റര്‍ ഫോണില്‍ വിളിക്കുന്നു. മൂപ്പരും

പ്രിസൈടിംഗ് ആണ്. "എടാ..ഒന്ന് ഇവിടം വരെ വാ..ഞാന്‍ രവീന്ദ്രനെയും വിളിച്ചിട്ടുണ്ട് . നമുക്ക് ഒന്ന് നോക്കാം."
ഉടനെ ടൂ വീലരുമെടുത്തു ഗോപിയുടെ വീട്ടില്‍ ചെന്നു. ജയ ടീച്ചര്‍ സുസ്മേരവദനയായി. "എത്ര പേര്‍ക്ക് ചോറ് വേണം"എന്ന അവരുടെ ചോദ്യത്തിന് "ഏയ്‌ ഒന്നും വേണ്ട" എന്ന മറുപടി കാത്തുനില്‍ക്കാതെ ഉണ്ടിട്ടു പോയാല്‍ മതി എന്നും പറഞ്ഞു ആ മിനുക്ക്‌ വേഷം അടുക്കളയിലേയ്ക്ക് മറഞ്ഞു.
മുറിയുടെ ഒരു മൂലയില്‍ കമ്പിത്തിരിയും കുറെ പടക്കങ്ങളും കൂട്ടിയിട്ടിട്ടുണ്ട്. നാളെ വിഷുവല്ലേ? "ഞങ്ങള്‍ നാല് പേര് കുന്നംകുളത്ത് നിന്ന് ഒന്നിച്ചു എടുത്തതാണ്. നല്ല ലാഭാ.." അത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. ലാഭം മാത്രം നോക്കിയുള്ള ജീവിതം. ബ്ലേഡ്, പലിശ, തുടങ്ങി ഒരുപാട് വ്യാപാരം അദ്ദേഹത്തിനുണ്ട്.
പഠനം തുടങ്ങി. ഉച്ചയായി. പപ്പടം കാച്ചുന്ന മനം മൂക്കിലെക്കടിച്ചപ്പോള്‍ ഗോപി മാഷ് എഴുന്നേറ്റു. "ഞാന്‍ അച്ഛനോട് സാധനം ണ്ടോന്നു ചോദിക്കട്ടെ.." അദ്ദേഹം തൊട്ടടുത്ത മറ്റൊരു കൊട്ടാരത്തിലാണ്. മകളുടെ വീട്ടില്‍. മകളും മരുമകനും ഗള്‍ഫിലാണ്. ടീ ഷര്‍ട്ടും ഇട്ടു ചുരുച്ചുരുക്കുള്ള ഒരു എന്പതുകാരനാണ് അച്ഛന്‍. അദ്ദേഹം ഗ്ലാസില്‍ ഒഴിച്ചു തന്നു. ടീച്ചര്‍ ചോറും തന്നു.
പഠനം കഴിഞ്ഞ് വീട്ടിലെത്തി. എങ്കിലും ടെന്‍ഷന്‍ ബാക്കി. കാരണം കിത്താബിലുള്ളതു പഠിച്ചിട്ടുള്ള പരീക്ഷയല്ലല്ലോ. ബൂത്തിലെ നിരവധി പ്രസ്നാങ്ങള്‍ക്ക് ഉടനുടന്‍ പരിഹാരം കാണണമല്ലോ. ഡയറിയില്‍ ഒരു വിധം എല്ലാം എഴുതി വച്ചു. പത്രം, വീക്കിലി, ഒന്ന് മറിച്ചു നോക്കി. ഒന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ഉറക്കം വരന്‍ ഒരു അവില്‍ ഇരുപത്തഞ്ഞു കഴിച്ചു കിടന്നു. നാളെ വിഷുവാണ്. കണി കാണണം.
നാല് മണിക്ക് അമ്മയുടെ വിളി കേട്ടാണ് ഉണര്‍ന്നത്. കണി വച്ചിട്ടുണ്ട്. കണ്ടോ. "മക്കളും ഭാര്യയും അടുത്തില്ല. ഏതായാലും കണ്ണ് തിരുമ്മി എഴുന്നേറ്റു. ഉരുളിയില്‍ പാടത്ത്തുണ്ടായ കണി വെള്ളരിയും ചക്കയും എല്ലാം പ്രതീക്ഷിച്ചു ചെന്നുഇരുന്നു. അപ്രതീക്ഷിതമായി ഉരുളിയില്‍ കണ്ടത് കണ്ട്രോള്‍ യുനിട്ടും ബാലറ്റ് യുനിട്ടും വോട്ടെര്‍ പട്ടികയുമാണ്. ആദ്യമായി വിഷുക്കണി കണ്ടു ഞെട്ടി നിലവിളിച്ചു. അമ്മ ഓടി വന്നു. അപ്പോഴും അയാള്‍ കണ്ട്രോള്‍ യുണിറ്റ് എന്ന് ചൂണ്ടിപ്പരയുന്നുണ്ടായിരുന്നു. "എന്താ നെനക്ക് ഭ്രാന്ത?!ഇത് മേലോര്ത്തെ പ്ലാവിന്റെ ചക്കെല്ലേ?"

Sunday, August 8, 2010

നൊസ്റ്റാള്‍ജിയ

മഴ പെയ്തു കൊണ്ടേയിരുന്നു .നടുമുറ്റം നിറഞ്ഞു കവിഞ്ഞു .ഉണ്ണീ ...ഉണ്ണീ ,കിടക്കപ്പായയില്‍ നിന്നും മുത്തശ്ശി വിളിച്ചു .'ആ നടുമുറ്റത്തിന്റെ ഓട്ട അടഞ്ഞതായിരിക്കും'.'അതൊന്ന്‍ തുറന്നാമതി'.ശെരി മുത്തശ്ശി .മുത്തശ്ശി ഇങ്ങനാണ് ഇനി ഒരു സോയ്രം തരില്ല .ഉണ്നിക്കാനെങ്കില്‍ ഉണ്ടാക്കി വെച്ച നാലഞ്ച് തോണികള്‍ ഒഴുക്കാനുണ്ട് ;അത് കഴിഞ്ഞിട്ടേ ഉണ്ണി വെള്ളം തുറന്നു വിടു .പോക്രി ഏട്ടന്‍ വരരുതേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന .ഏട്ടന്‍ വന്നാല്‍ മുത്തശ്ശി എട്ടനോടുപറയും.വേഗം കേക്കും ചെയ്യും .
ഏട്ടന്‍ പാവം സ്കൂളില്‍ നിന്നും പനിയായാനുവന്നത് .അമ്മ ചുക്കുകാപ്പി കൊടുത്തു കിടത്തിയിരിക്കുകയാണ് .നടുമുറ്റത്ത് വെള്ളം കയറിക്കയറി വരുന്നു .ഉണ്ണിക്ക് സന്തോഷം അടക്കാന്‍ കഴിയുന്നില്ല .
പെട്ടെന്ന് ഇടി വെട്ടി ,കരണ്ടും പോയി .നടുമുറ്റവും ഉണ്ടാക്കിവെച്ച തോണികളും ഇരുട്ടിലായി .അമ്മ മൂട്ട വിളക്ക് കൊളുത്തി ,മുതതസ്സിക്ക് കഞ്ഞി കൊടുത്തു .'ഉണ്ണിക്കും കൊടുത്തോ 'എന്ന് അമ്മയോട് പറയനകെട്ടു.ഉണ്ണി തോണി ഒഴുക്കീട്ടെ കഴിക്കു ഒറപ്പാ .പക്ഷെ അച്ഛന്‍ കന്നുരുട്ടെയ്പ്പോ ഉണ്ണിക്കു വേറെ രക്ഷ ണ്ടായില്ല .നിറഞ്ഞ നടുമിറ്റവുംപല നിറത്തിലുള്ള തോണികളും .


നാലു തോണികളും ഒഴുക്കി ,ഒന്നില്‍ ഉണ്ണിയും കേറി .പൊരിഞ്ഞ മഴ .മഴയുടെ ഹരത്തില്‍ ഉണ്ണി തോണീല് മുള്ളി.ഏട്ടന്‍ നിന്ന് ചിരിക്കുന്നു .അമ്മേ ഉണ്ണി കൊസരീല് പറ്റിച്ചു .ഉണ്ണിക്കു സങ്കടായി .

Saturday, July 24, 2010

അമ്മേ.....ദാ...

അവളുടെ പ്രസവം അടുത്തുവരുന്നു .ഈ മാസം ഡോക്ടറെ കാണിക്കാന്‍ കഴിഞ്ഞില്ല .സ്ഥിരം കാണിക്കുന്നഡോക്ട്ടെര്‍തിരുവനന്തപുരത്ത് കൊണ്ഫരന്സിലാണ് . നല്ലഭക്ഷണവും നല്ലവിശ്രമവും കൊടുക്കുന്നുണ്ട് .'ഇപ്രാവശ്യം പെണ്ണായാല്‍ മതിയായിരുന്നു'.അമ്മ ഇടക്കിടെക്ക് പറയും.'ആണായാലും പെണ്ണായാലും സുഖായിട്ട് പ്രസവിക്കട്ടെ'.അച്ചമ്മയാണ് . മകന്‍ അടുത്ത് വന്നു രഹസ്യമായി ചോദിച്ചു 'എങ്ങന്യ അച്ഛാ പ്രസവിക്യ'.രണ്ടംക്ലാസുകാരന്റെ വിടര്‍ന്ന കണ്ണുകളിലെ ജിജ്ഞ്യാസ തല്ലിക്കെടുത്താതെ അവനോടു പറഞ്ഞു .'അതോക്കെണ്ട് പറഞ്ഞു തരാം'.'ഈ പരീക്ഷപേപ്പര്‍ നോക്കല് കഴിയട്ടെ'.തല്ക്കാലം അവന്‍ ഒഴിഞ്ഞുപോയി. അതിരാവിലെ മകന്റെ ആഹ്ലാദ ശബ്ദം കേട്ടാണ് ഉണര്‍ന്നത് .'അമ്മേ....അമ്മേ പുല്ലോട്ടീലതാ ഒരു പൈക്കുട്ടി'ഹാവു ,രക്ഷപ്പെട്ടു .പക്ഷെ അവനാചൊദ്യം ആവര്‍ത്തിച്ചാല്‍ ..............കഷ്ട്ടപ്പെടും.

Friday, July 23, 2010

ഉറക്കം

മകനും അമ്മയും കൂടി ലോക ഫുട്ട്ബോളിന്റെ ലഹരി മാറാതെ ഫുട്ട്ബോള്‍ കളിക്കുന്നു .മകള്‍ ,പത്താംക്ലാസ്സുകാരിപഠിക്കുന്നു .അച്ഛനും അമ്മയും അനുജനും ടിവി കാണുന്നു .പശു പുല്ലു തിന്നുന്നു .നായ കൂട്ടില്‍ കിടന്നു മുരളുന്നു .ചീവ്വീടുകളും തവളകളും ജുഗല്‍ ബന്ധി നടത്തുന്നു .കൊതുകുകള്‍ മൂളിപ്പാട്ടും പാടി വിലസുന്നു .മചിനുള്ളില്‍ എലികളും നരചീരുകളും ഒളിച്ചു കളിക്കുന്നു .പാടത്തിന്റെ അങ്ങേ ക്കരയില്‍
നിന്നും ഒരു തെരുവുപട്ടിമോങ്ങുന്നു .പത്തായപ്പുരയുടെ തട്ടിന്പുരെതുനിന്നും മരപ്പട്ടികള്‍ ചിരിക്കുന്നു .(അവയുടെ ശബ്ദം നാം ചിരിക്കുന്ന പോലെയാണ് )ഈ കൊലഹലങ്ങല്‍ക്കിടെയില്‍ ഉറക്കം നസ്ട്ടപ്പെട്ട ഞാന്‍ കവിയുടെ കാല്‍പ്പാടുകളും കയ്യിലേന്തി വായിക്കാന്‍ തുടെങ്ങുന്നു . നാളെ ഒഴിവാനെല്ലോ.

ഭാവങ്ങള്‍

ഇന്ന്‍ ജി. എച്.എസ്.എസ് എടപ്പാളില്‍ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി . എടപ്പാള്‍ ഹോസ്പ്പിറ്റെലും സ്കുഉളിലെ ഹെല്‍ത്ത് ക്ലെബ്ബും സംയുക്ത മായാണ് ക്യാമ്പ് നടത്തിയത് .അന്ഹൂറോളം കുട്ടികളുടെ ഗ്രൂപ്പ്‌ കണ്ടു .സ്ക്കൂലിലെ ക്യാമറ എല്ലാം ഒപ്പി എടുത്തിട്ടുണ്ട് .രക്തം എടുക്കുമ്പോള്‍ ആണ്‍ പെണ്‍ കുട്ടികളുടെ വിവിധ ഭാവങ്ങള്‍ കാണേണ്ടത് തന്നെയാണ് .അതിന്റെ സിഡി ഇറക്കുന്നുണ്ട് .

Thursday, July 22, 2010

ഉടന്‍ വരുന്നു പുതിയ കഥ

Friday, May 21, 2010

നന്ദി മലയാളമേ നന്ദി

ഇന്ന് ഞാന്‍ മലയാളത്തില്‍ എഴുതാന്‍ പഠിച്ചു. എന്തൊരു എളുപ്പമാണ് ഇത്!