Saturday, July 24, 2010
അമ്മേ.....ദാ...
അവളുടെ പ്രസവം അടുത്തുവരുന്നു .ഈ മാസം ഡോക്ടറെ കാണിക്കാന്‍ കഴിഞ്ഞില്ല .സ്ഥിരം കാണിക്കുന്നഡോക്ട്ടെര്‍തിരുവനന്തപുരത്ത് കൊണ്ഫരന്സിലാണ് . നല്ലഭക്ഷണവും നല്ലവിശ്രമവും കൊടുക്കുന്നുണ്ട് .'ഇപ്രാവശ്യം പെണ്ണായാല്‍ മതിയായിരുന്നു'.അമ്മ ഇടക്കിടെക്ക് പറയും.'ആണായാലും പെണ്ണായാലും സുഖായിട്ട് പ്രസവിക്കട്ടെ'.അച്ചമ്മയാണ് . മകന്‍ അടുത്ത് വന്നു രഹസ്യമായി ചോദിച്ചു 'എങ്ങന്യ അച്ഛാ പ്രസവിക്യ'.രണ്ടംക്ലാസുകാരന്റെ വിടര്‍ന്ന കണ്ണുകളിലെ ജിജ്ഞ്യാസ തല്ലിക്കെടുത്താതെ അവനോടു പറഞ്ഞു .'അതോക്കെണ്ട് പറഞ്ഞു തരാം'.'ഈ പരീക്ഷപേപ്പര്‍ നോക്കല് കഴിയട്ടെ'.തല്ക്കാലം അവന്‍ ഒഴിഞ്ഞുപോയി. അതിരാവിലെ മകന്റെ ആഹ്ലാദ ശബ്ദം കേട്ടാണ് ഉണര്‍ന്നത് .'അമ്മേ....അമ്മേ പുല്ലോട്ടീലതാ ഒരു പൈക്കുട്ടി'ഹാവു ,രക്ഷപ്പെട്ടു .പക്ഷെ അവനാചൊദ്യം ആവര്‍ത്തിച്ചാല്‍ ..............കഷ്ട്ടപ്പെടും.
Friday, July 23, 2010
ഉറക്കം
മകനും അമ്മയും കൂടി ലോക ഫുട്ട്ബോളിന്റെ ലഹരി മാറാതെ ഫുട്ട്ബോള്‍ കളിക്കുന്നു .മകള്‍ ,പത്താംക്ലാസ്സുകാരിപഠിക്കുന്നു .അച്ഛനും അമ്മയും അനുജനും ടിവി കാണുന്നു .പശു പുല്ലു തിന്നുന്നു .നായ കൂട്ടില്‍ കിടന്നു മുരളുന്നു .ചീവ്വീടുകളും തവളകളും ജുഗല്‍ ബന്ധി നടത്തുന്നു .കൊതുകുകള്‍ മൂളിപ്പാട്ടും പാടി വിലസുന്നു .മചിനുള്ളില്‍ എലികളും നരചീരുകളും ഒളിച്ചു കളിക്കുന്നു .പാടത്തിന്റെ അങ്ങേ ക്കരയില്‍
നിന്നും ഒരു തെരുവുപട്ടിമോങ്ങുന്നു .പത്തായപ്പുരയുടെ തട്ടിന്പുരെതുനിന്നും മരപ്പട്ടികള്‍ ചിരിക്കുന്നു .(അവയുടെ ശബ്ദം നാം ചിരിക്കുന്ന പോലെയാണ് )ഈ കൊലഹലങ്ങല്‍ക്കിടെയില്‍ ഉറക്കം നസ്ട്ടപ്പെട്ട ഞാന്‍ കവിയുടെ കാല്‍പ്പാടുകളും കയ്യിലേന്തി വായിക്കാന്‍ തുടെങ്ങുന്നു . നാളെ ഒഴിവാനെല്ലോ.
നിന്നും ഒരു തെരുവുപട്ടിമോങ്ങുന്നു .പത്തായപ്പുരയുടെ തട്ടിന്പുരെതുനിന്നും മരപ്പട്ടികള്‍ ചിരിക്കുന്നു .(അവയുടെ ശബ്ദം നാം ചിരിക്കുന്ന പോലെയാണ് )ഈ കൊലഹലങ്ങല്‍ക്കിടെയില്‍ ഉറക്കം നസ്ട്ടപ്പെട്ട ഞാന്‍ കവിയുടെ കാല്‍പ്പാടുകളും കയ്യിലേന്തി വായിക്കാന്‍ തുടെങ്ങുന്നു . നാളെ ഒഴിവാനെല്ലോ.
ഭാവങ്ങള്‍
ഇന്ന്‍ ജി. എച്.എസ്.എസ് എടപ്പാളില്‍ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി . എടപ്പാള്‍ ഹോസ്പ്പിറ്റെലും സ്കുഉളിലെ ഹെല്‍ത്ത് ക്ലെബ്ബും സംയുക്ത മായാണ് ക്യാമ്പ് നടത്തിയത് .അന്ഹൂറോളം കുട്ടികളുടെ ഗ്രൂപ്പ് കണ്ടു .സ്ക്കൂലിലെ ക്യാമറ എല്ലാം ഒപ്പി എടുത്തിട്ടുണ്ട് .രക്തം എടുക്കുമ്പോള്‍ ആണ്‍ പെണ്‍ കുട്ടികളുടെ വിവിധ ഭാവങ്ങള്‍ കാണേണ്ടത് തന്നെയാണ് .അതിന്റെ സിഡി ഇറക്കുന്നുണ്ട് .
Thursday, July 22, 2010
Subscribe to:
Posts (Atom)