Saturday, July 24, 2010
അമ്മേ.....ദാ...
അവളുടെ പ്രസവം അടുത്തുവരുന്നു .ഈ മാസം ഡോക്ടറെ കാണിക്കാന്‍ കഴിഞ്ഞില്ല .സ്ഥിരം കാണിക്കുന്നഡോക്ട്ടെര്‍തിരുവനന്തപുരത്ത് കൊണ്ഫരന്സിലാണ് . നല്ലഭക്ഷണവും നല്ലവിശ്രമവും കൊടുക്കുന്നുണ്ട് .'ഇപ്രാവശ്യം പെണ്ണായാല്‍ മതിയായിരുന്നു'.അമ്മ ഇടക്കിടെക്ക് പറയും.'ആണായാലും പെണ്ണായാലും സുഖായിട്ട് പ്രസവിക്കട്ടെ'.അച്ചമ്മയാണ് . മകന്‍ അടുത്ത് വന്നു രഹസ്യമായി ചോദിച്ചു 'എങ്ങന്യ അച്ഛാ പ്രസവിക്യ'.രണ്ടംക്ലാസുകാരന്റെ വിടര്‍ന്ന കണ്ണുകളിലെ ജിജ്ഞ്യാസ തല്ലിക്കെടുത്താതെ അവനോടു പറഞ്ഞു .'അതോക്കെണ്ട് പറഞ്ഞു തരാം'.'ഈ പരീക്ഷപേപ്പര്‍ നോക്കല് കഴിയട്ടെ'.തല്ക്കാലം അവന്‍ ഒഴിഞ്ഞുപോയി. അതിരാവിലെ മകന്റെ ആഹ്ലാദ ശബ്ദം കേട്ടാണ് ഉണര്‍ന്നത് .'അമ്മേ....അമ്മേ പുല്ലോട്ടീലതാ ഒരു പൈക്കുട്ടി'ഹാവു ,രക്ഷപ്പെട്ടു .പക്ഷെ അവനാചൊദ്യം ആവര്‍ത്തിച്ചാല്‍ ..............കഷ്ട്ടപ്പെടും.
Subscribe to:
Post Comments (Atom)
No comments:
Post a Comment