മകനും അമ്മയും കൂടി ലോക ഫുട്ട്ബോളിന്റെ ലഹരി മാറാതെ ഫുട്ട്ബോള്‍ കളിക്കുന്നു .മകള്‍ ,പത്താംക്ലാസ്സുകാരിപഠിക്കുന്നു .അച്ഛനും അമ്മയും അനുജനും ടിവി കാണുന്നു .പശു പുല്ലു തിന്നുന്നു .നായ കൂട്ടില്‍ കിടന്നു മുരളുന്നു .ചീവ്വീടുകളും തവളകളും ജുഗല്‍ ബന്ധി നടത്തുന്നു .കൊതുകുകള്‍ മൂളിപ്പാട്ടും പാടി വിലസുന്നു .മചിനുള്ളില്‍ എലികളും നരചീരുകളും ഒളിച്ചു കളിക്കുന്നു .പാടത്തിന്റെ അങ്ങേ ക്കരയില്‍
നിന്നും ഒരു തെരുവുപട്ടിമോങ്ങുന്നു .പത്തായപ്പുരയുടെ തട്ടിന്പുരെതുനിന്നും മരപ്പട്ടികള്‍ ചിരിക്കുന്നു .(അവയുടെ ശബ്ദം നാം ചിരിക്കുന്ന പോലെയാണ് )ഈ കൊലഹലങ്ങല്‍ക്കിടെയില്‍ ഉറക്കം നസ്ട്ടപ്പെട്ട ഞാന്‍ കവിയുടെ കാല്‍പ്പാടുകളും കയ്യിലേന്തി വായിക്കാന്‍ തുടെങ്ങുന്നു . നാളെ ഒഴിവാനെല്ലോ.
No comments:
Post a Comment