Sunday, August 8, 2010

നൊസ്റ്റാള്‍ജിയ

മഴ പെയ്തു കൊണ്ടേയിരുന്നു .നടുമുറ്റം നിറഞ്ഞു കവിഞ്ഞു .ഉണ്ണീ ...ഉണ്ണീ ,കിടക്കപ്പായയില്‍ നിന്നും മുത്തശ്ശി വിളിച്ചു .'ആ നടുമുറ്റത്തിന്റെ ഓട്ട അടഞ്ഞതായിരിക്കും'.'അതൊന്ന്‍ തുറന്നാമതി'.ശെരി മുത്തശ്ശി .മുത്തശ്ശി ഇങ്ങനാണ് ഇനി ഒരു സോയ്രം തരില്ല .ഉണ്നിക്കാനെങ്കില്‍ ഉണ്ടാക്കി വെച്ച നാലഞ്ച് തോണികള്‍ ഒഴുക്കാനുണ്ട് ;അത് കഴിഞ്ഞിട്ടേ ഉണ്ണി വെള്ളം തുറന്നു വിടു .പോക്രി ഏട്ടന്‍ വരരുതേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന .ഏട്ടന്‍ വന്നാല്‍ മുത്തശ്ശി എട്ടനോടുപറയും.വേഗം കേക്കും ചെയ്യും .
ഏട്ടന്‍ പാവം സ്കൂളില്‍ നിന്നും പനിയായാനുവന്നത് .അമ്മ ചുക്കുകാപ്പി കൊടുത്തു കിടത്തിയിരിക്കുകയാണ് .നടുമുറ്റത്ത് വെള്ളം കയറിക്കയറി വരുന്നു .ഉണ്ണിക്ക് സന്തോഷം അടക്കാന്‍ കഴിയുന്നില്ല .
പെട്ടെന്ന് ഇടി വെട്ടി ,കരണ്ടും പോയി .നടുമുറ്റവും ഉണ്ടാക്കിവെച്ച തോണികളും ഇരുട്ടിലായി .അമ്മ മൂട്ട വിളക്ക് കൊളുത്തി ,മുതതസ്സിക്ക് കഞ്ഞി കൊടുത്തു .'ഉണ്ണിക്കും കൊടുത്തോ 'എന്ന് അമ്മയോട് പറയനകെട്ടു.ഉണ്ണി തോണി ഒഴുക്കീട്ടെ കഴിക്കു ഒറപ്പാ .പക്ഷെ അച്ഛന്‍ കന്നുരുട്ടെയ്പ്പോ ഉണ്ണിക്കു വേറെ രക്ഷ ണ്ടായില്ല .നിറഞ്ഞ നടുമിറ്റവുംപല നിറത്തിലുള്ള തോണികളും .


നാലു തോണികളും ഒഴുക്കി ,ഒന്നില്‍ ഉണ്ണിയും കേറി .പൊരിഞ്ഞ മഴ .മഴയുടെ ഹരത്തില്‍ ഉണ്ണി തോണീല് മുള്ളി.ഏട്ടന്‍ നിന്ന് ചിരിക്കുന്നു .അമ്മേ ഉണ്ണി കൊസരീല് പറ്റിച്ചു .ഉണ്ണിക്കു സങ്കടായി .

No comments:

Post a Comment